കൊച്ചി നേവൽ ബേസിൽ ഐഎൻഎസ് വിക്രാന്തിന്റെ ദുരൂഹ ഫോൺ കോൾ. ഒരാൾ കസ്റ്റഡിയിൽ.

Estimated read time 0 min read

കൊച്ചി നേവൽ ബേസിൽ ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ തേടി ഫോൺ കോൾ എത്തിയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. വെരിഫിക്കേഷന്റെ ഭാഗമായാണ് കോഴിക്കോട് സ്വദേശിയെയാണ് കസ്റ്റഡിയിലെടുത്തത്. കൊച്ചി ഹാർബർ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. നാവിക സേനയുടെ വിശദമായ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഒരാൾ കസ്റ്റഡിയിലായിരിക്കുന്നത്.

മൊബൈൽ ഫോൺ നമ്പർ അടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വ്യാജ പേരിലായിരുന്നു ഫോൺ കോൾ എത്തിയിരുന്നത്. പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നാണെന്ന വ്യാജേന വിളിച്ച് ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാനായിരുന്നു ശ്രമം.

+ There are no comments

Add yours