നന്ദൻകോട് കൂട്ടക്കൊല; കേദൽ കുറ്റക്കാരൻ

Estimated read time 0 min read

നന്ദൻകോട് കൂട്ടക്കൊല; കേദൽ കുറ്റക്കാരൻ

സംസ്ഥാനത്തെ നടുക്കിയ നന്ദൻകോട് കൂട്ടക്കൊല കേസിൽ പ്രതി കേദൽ ജിൻസൻ കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം അഡീഷണൽ സെഷൻ കോടതിയാണ് വിധി പ്രഖ്യാപിച്ചത്. കേദലിനു മാനസിക പ്രശ്നമുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി. ശിക്ഷ വിധിയിൽ നാളെ കോടതി വാദം കേൾക്കും. തുടർന്ന് അന്തിമ വിധി പ്രഖ്യാപിക്കും. 2017ലാണ് മാതാപിതാക്കളായ ജീൻ പദ്‌മ, രാജാ തങ്കം, സഹോദരി കരോളിൻ, ബന്ധു ലളിത എന്നിവരെ പ്രതി കൂട്ടക്കൊല ചെയ്തത്.

+ There are no comments

Add yours