കോഴിക്കോട് വൻ വാഹനാപകടം; 4 മരണം
കോഴിക്കോട് മൂരാട് ദേശിയ പാതയിൽ വൻ അപകടം. കാറും ട്രാവലറും കൂട്ടിയിടിക്കുകയായിരുന്നു. 3 പുരുഷന്മാരും ഒരു സ്ത്രീയും അടക്കം 4 പേർ മരിച്ചതായാണ് വിവരം വരുന്നത്. ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ട്രാവലറിൽ സഞ്ചരിച്ച 8 പേർ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കാറിൽ ഉണ്ടായിരുന്നത് മലയാളികളും ട്രാവലറിൽ ഉണ്ടായിരുന്നത് തെലുങ്കാനയിൽ നിന്നുള്ളവരുമായിരുന്നു. കാർ കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്നു.


+ There are no comments
Add yours