CA പരീക്ഷകളുടെ പുതുക്കിയ തിയതി പ്രഖ്യാപിച്ചു
ഇന്ത്യ-പാക് സംഘർഷത്തിൻ്റെ സാഹചര്യത്തിൽ രാജ്യത്തെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് മാറ്റി വച്ച CA ഫൈനൽ, ഇൻന്റർ മീഡിയറ്റ്, ഐഎൻടിടി-എടി (പിക്യുസി) പരീക്ഷകളുടെ പുതിയ തിയതികൾ പ്രഖ്യാപിച്ചു. പരീക്ഷകൾ മെയ് 16 മുതൽ 24 വരെ നടത്തുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻസ് ഓഫ് ഇന്ത്യ (ഐസിഎഐ) അറിയിച്ചു. 2025 മെയ് 9 മുതൽ 14 വരെ നടത്താനിരുന്ന പരീക്ഷകളായിരുന്നു മാറ്റിയിരുന്നത്.


+ There are no comments
Add yours