രജൗരിയിൽ പാകിസ്താൻ നടത്തിയ ഷെല്ലാക്രമണത്തിൽ സർക്കാർ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. ജമ്മു കശ്മീർ അഡീഷണൽ ജില്ലാ വികസന കമ്മീഷണർ രാജ് കുമാർ ഥാപ്പയാണ് കൊല്ലപ്പെട്ടത്. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഇക്കാര്യം സ്ഥിരീകരിച്ചു.
ആക്രമണത്തിൽ ഞെട്ടിയെന്ന് ഒമർ അബ്ദുള്ള പറഞ്ഞു. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ഥാപ്പ തനിക്കൊപ്പം ഒരു ഓൺലൈൻ യോഗത്തിൽ പങ്കെടുത്തിരുന്നുവെന്നും ഒമർ അബ്ദുള്ള പറഞ്ഞു, പാകിസ്താൻ നടത്തിയ ഷെല്ലാക്രമണത്തിൽ ഥാപ്പയുടെ വീട് തകർന്നിരുന്നുവെന്നും ഒമർ അബ്ദുള്ള എക്സിൽ കുറിച്ചു.


+ There are no comments
Add yours