SSLC 100% വിജയം….ദുരന്തത്തെ അതിജീവിച്ച് ചൂരൽമല സ്കൂൾ

Estimated read time 1 min read

ദുരന്തത്തെ അതിജീവിച്ച് ചൂരൽമല സ്കൂൾ; SSLC 100% വിജയം

വയനാട് ഉരുൾപൊട്ടലിൽ നാടിന്റെ തീരാ നോവായി മാറിയിരുന്നു ചൂരൽമലയിലെ വെള്ളാർമല സ്കൂൾ. ദുരന്ത പശ്ചാത്തലത്തിലും വീഴാതെ ഉയർത്തെണീറ്റിരിക്കുകയാണ് സ്കൂ‌ൾ. SSLC ഫലം പ്രഖ്യാപിച്ചപ്പോൾ, നൂറ് ശതമാനം വിജയം നേടിയതിൻ്റെ സന്തോഷമാണ് സ്കൂൾ പങ്കുവെക്കുന്നത്. ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷമുണ്ടായ ആദ്യ പരീക്ഷയായിരുന്നു. മനുഷ്യന്റെ അതിജീവനവും പോരാട്ടവും അടയാളപ്പെടുത്തുകയാണ് സ്കൂൾ. അഭിനന്ദനങ്ങൾ

+ There are no comments

Add yours