ഇന്ത്യ – പാക്ക് സംഘർഷത്തിൽ വലഞ്ഞ് ‘കറാച്ചി ബേക്കറി’
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷം വർദ്ധിക്കുന്നതിനിടയിൽ പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ പ്രധാന നഗരമായ കറാച്ചിയുടെ പേരിലുള്ള കറാച്ചി ബേക്കറിക്കെതിരെ ഹൈദരാബാദിൽ പ്രതിഷേധമുയരുന്നു. പാകിസ്‌താൻ നഗരത്തിന്റെ പേരാണ് കാരണം. 1953ൽ ഹൈദരാബാദിൽ സ്ഥാപിതമായ കറാച്ചി ബേക്കറി 100 ശതമാനം ഇന്ത്യൻ ബ്രാൻഡാണ്. എന്നാൽ പേര് മാറ്റണം എന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് പ്രതിഷേധക്കാർ.


+ There are no comments
Add yours