ജമ്മു സർവകലാശാലയിലേക്കും പാകിസ്ഥാൻ ആക്രമണം. ശക്തമായി പ്രതിരോധിച്ച് സൈന്യം. സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ സർവകലാശാല അടച്ചു. മലയാളികൾ ഉൾപ്പെടെ നിരവധി അന്തർ സംസ്ഥാന വിദ്യാർഥികൾ ഇവിടെ പഠിക്കുന്നുണ്ട്. അതേ സമയം സ്ഥിതിഗതികൾ വിലയിരുത്താൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള റോഡ് മാർ ഗം ജമ്മുവിലേക്ക് തിരിച്ചു. താൻ ജമ്മുവിലേക്ക് വണ്ടിയോടിച്ച് പോകുന്നു എന്ന് ഒമർ അബ്ദുള്ള Xലൂടെ അറിയിച്ചു.


+ There are no comments
Add yours