സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധന
സംസ്ഥാനത്ത് സ്വർണവിലയിലെ കുതിപ്പ് തുടരുന്നു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ സ്വർണം ഗ്രാമിന് 9015 രൂപയായി. പവന് 72120 രൂപയും ആയി. ഇന്നലെ രാവിലെ സ്വർണം ഗ്രാമിന് 55 രൂപ വർധിച്ച് 9130 രൂപയും പവന് 73040 രൂപയും ആയി കൂടിയിരുന്നു. എന്നാൽ ഉച്ചക്ക് ഗ്രാമിന് 145 രൂപ കുറഞ്ഞ് 8985 രൂപയിലെത്തിയിരുന്നു. പവന് 1160 രൂപ കുറഞ്ഞ് 71880 രൂപയാകുകയും ചെയ്‌തിരുന്നു.


+ There are no comments
Add yours