പാലിയേക്കര ടോൾ പിരിവ് നിർത്തിവെച്ച ഉത്തരവ് പിൻവലിച്ചു
പാലിയേക്കര ടോൾപിരിവ് നിർത്തിവെച്ചുകൊണ്ട് പുറത്തിറങ്ങിയ ഉത്തരവ് പിൻവലിച്ചു. ഏപ്രിൽ 28 ന് പുറപ്പെടുവിച്ച ഉത്തരവ് റദ്ദ് ചെയ്തുകൊണ്ട് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനാണ് പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. പാലിയേക്കര ടോൾ പ്ലാസയുമായി ബന്ധപ്പെട്ട് ദേശീയപാത അധികൃതർ ഏപ്രിൽ 29 ന് രേഖാമൂലം ഉറപ്പ് നൽകിയതിന്റെയും സർക്കാർ നിർദ്ദേശത്തിന്റെയും അടിസ്ഥാനത്തിലാണ് ഉത്തരവ് പിൻവലിച്ചത്. ഈ പശ്ചാത്തലത്തിൽ പാലിയേക്കരയിൽ ടോൾ പിരിവ് തുടരും.


+ There are no comments
Add yours