*വീട്ടിൽ വച്ചിരുന്ന ബുള്ളറ്റും ഇലക്ട്രിക് സ്കൂട്ടറും കത്തിച്ച് നശിപ്പിച്ച് 7 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയ കേസിലെ പ്രതി റിമാന്റിൽ*
മതിലകം : ആല ദുർഗ്ഗാനഗർ സ്വദേശി നാലുമാക്കൽ വീട്ടിൽ അക്ഷയ് 29 വയസ് എന്നയാളുടെ വീട്ടിെലെ പോർച്ചിൽ വച്ചിരുന്ന ബുള്ളറ്റും, ഇലക്ട്രിക് സ്കൂട്ടറും 27/04/2025 തിയ്യതി പുലർച്ചെ കത്തിച്ച് നശിപ്പിച്ച സംഭവത്തിന് ദുർഗ്ഗാനഗർ സ്വദേശി ചൂരപ്പെട്ടി വീട്ടിൽ ഷാംജിത്ത് 29 വയസ് എന്നയാളെയാണ് മതിലകം പോലീസ് അറസ്റ്റ് ചെയ്തത്.
ആല അമ്പലത്തിലെ ഉത്സവത്തിനിടെ ഷാംജിത്തും ശ്രീക്കുട്ടൻ എന്നയാളും തമ്മിലുണ്ടായ തർക്കത്തിൽ ശ്രീക്കുട്ടന്റെ കൂട്ടുകാരനായ അക്ഷയ് ഇടപെട്ടത് മൂലമുള്ള വൈരാഗ്യത്താലാണ് അക്ഷയുടെ വീടിന്റെ പോർച്ചിലേക്ക് അതിക്രമിച്ച് കയറി 7 ലക്ഷം രൂപയോളം വില വരുന്ന ബുള്ളറ്റും ഇലക്ട്രിക് സ്കൂട്ടറും കത്തിച്ചത്.
ഷാംജിത്തിനെതിരെ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ വധശ്രമത്തിന് ഒരു കേസുണ്ട്.
മതിലകം ഇൻസ്പെക്ടർ എം.കെ.ഷാജിയുും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തെളിവെടുപ്പിനുശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കിയതിൽ റിമാന്റ് ചെയ്തു.
മതിലകത്ത് വീട്ടിൽ വച്ചിരുന്ന ബുള്ളറ്റും ഇലക്ട്രിക് സ്കൂട്ടറും കത്തിച്ച് നശിപ്പിച്ച് 7 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയ കേസിലെ പ്രതി റിമാന്റിൽ

+ There are no comments
Add yours