സംസ്ഥാനത്തെ ഐടി പാർക്കുകളിൽ ഇനി മദ്യം ഒഴുകും

Estimated read time 1 min read

സംസ്ഥാനത്തെ ഐടി പാർക്കുകളിൽ ഇനി മദ്യം കിട്ടും!

സംസ്ഥാനത്ത് IT പാർക്കുകളിൽ മദ്യം വിളമ്പാൻ അനുമതി. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. IT പാർക്കുകളിലും കൊച്ചി ഇൻഫോ പാർക്കിലും ഓരോ മദ്യ ഷോപ്പുകൾ തുടങ്ങാനാണ് ഇപ്പോൾ അനുമതി. IT പാർക്കുകളിലെ പ്രത്യേക കെട്ടിടത്തിലാണ് ഷോപ്പുകൾ തുറക്കേണ്ടത്. ജീവനക്കാർക്ക് മാത്രമാണ് ഷോപ്പുകളിൽ പ്രവേശനം ഉണ്ടാകാൻ പാടുള്ളൂ. കമ്പനികളുടെ ഔദ്യോഗിക സന്ദർശകർക്കും അതിഥികൾക്കും മദ്യം വിൽക്കാം.

+ There are no comments

Add yours