പെൻഷൻ: മെയ് മാസത്തിൽ 3200 രൂപ കിട്ടും
സംസ്ഥാന സർക്കാരിൽ നിന്ന് സന്തോഷ വാർത്ത. സാമൂഹ്യ ക്ഷേമ പെൻഷനുകളുടെ കുടിശികയിൽ ഒരു ഗഡുകൂടി അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു. മെയ് മാസത്തെ പെൻഷനൊപ്പം ഒരു ഗഡു കുടിശിക കൂടി നൽകും. അടുത്ത മാസം പകുതിക്കുശേഷം പെൻഷൻ വിതരണം തുടങ്ങാനാണ് നിർദേശം. ഇതിനായി 1800 കോടി രൂപയോളം വേണ്ടിവരുമെന്ന് ധനമന്ത്രി ബാലഗോപാൽ പറഞ്ഞു. ഓരോ ഗുണഭോക്താവിനും 3200 രൂപവീതം ലഭിക്കും. 62 ലക്ഷത്തോളം പേർക്കാണ് ക്ഷേമ പെൻഷൻ ലഭിക്കുന്നത്.
സാമൂഹ്യ ക്ഷേമ പെൻഷൻ…മെയ് മാസത്തിൽ 3200 രൂപ കിട്ടും

+ There are no comments
Add yours