വിനീത കൊലക്കേസിൽ വധശിക്ഷ
തിരുവനന്തപുരം അമ്പലമുക്ക് വിനീത കൊലക്കേസിൽ പ്രതി രാജേന്ദ്രന് വധശിക്ഷ. തിരുവനന്തപുരം സെഷൻസ് കോടതിയാണ് വധശിക്ഷ വിധിച്ചത്. പ്രതി കൊടും കുറ്റവാളിയാണെന്നും ഒരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി വിധി പ്രസ്താവനയിൽ പറഞ്ഞു. 2022 ഫെബ്രുവരി 6 ലോക്ക് ഡൌൺ സമയത്ത് നാലരപ്പവൻ മാല മോഷ്ടിയ്ക്കാനായിരുന്നു അലങ്കാര ചെടി കടയിലെ ജീവനക്കാരി വിനീതയെ കുത്തി കൊലപ്പെടുത്തിയത്. തമിഴ്‌നാട് തോവാള സ്വദേശിയാണ് രാജേന്ദ്രൻ.


+ There are no comments
Add yours