എമ്പുരാൻ ഒടിടിയിൽ പ്രദർശനം ആരംഭിച്ചു
മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കളക്ഷൻ നേടിയ ചിത്രമായ എമ്പുരാൻ ഒടിടിയിൽ പ്രദർശനം ആരംഭിച്ചു. പ്രമുഖ പ്ലാറ്റ്ഫോം ആയ ജിയോ ഹോട്ട്സ്റ്റാറിലൂടെ കഴിഞ്ഞ അർധരാത്രിയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം കാണാനാവും. പ്രീ സെയിൽസ് മുതൽ ഫൈനൽ ഗ്രോസ് വരെ ഒട്ടനവധി ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്തുകൊണ്ടായിരുന്നു എമ്പുരാന്റെ ജൈത്രയാത്ര. ഒടിടി ഡീലിലും ചിത്രം റെക്കോർഡ് തീർത്തതായി റിപ്പോർട്ടുകൾ എത്തിയിരുന്നു.


+ There are no comments
Add yours