ഡിജിറ്റൽ അറസ്റ്റ് ഭീഷണി; യുവതിയിൽ നിന്ന് തട്ടിയത് 93 ലക്ഷം രൂപ
ഡിജിറ്റൽ അറസ്റ്റിലാണെന്ന് ഭീഷണിപ്പെടുത്തി എടപ്പാൾ സ്വദേശിനിയിൽ നിന്ന് 93 ലക്ഷം രൂപ തട്ടിയ കേസിൽ കോട്ടയം സ്വദേശി അറസ്റ്റിൽ. കോട്ടയം തലപ്പലം സ്വദേശി ആൽബിൻ ജോൺ ആണ് സൈബർ പോലീസിന്റെ പിടിയിലായത്. മുംബൈ ക്രൈം ബ്രാഞ്ചിലെ ഉദ്യോഗസ്ഥനാണെന്നും മുംബൈ ക്രൈം ബ്രാഞ്ചിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിൽ ഡിജിറ്റൽ അറസ്റ്റിലാണെന്നും ഭീഷണിപ്പെടുത്തിയാണ് പ്രതി യുവതിയിൽ നിന്ന് 93 ലക്ഷം രൂപ തട്ടിയെടുത്തത്.
ഡിജിറ്റൽ അറസ്റ്റ് ഭീഷണി; യുവതിയിൽ നിന്ന് തട്ടിയത് 93 ലക്ഷം രൂപ

+ There are no comments
Add yours