പാലക്കാട് ആലത്തൂരിൽ മോഷ്ടാവ് വിഴുങ്ങിയ മാല പൊലീസ് കണ്ടെടുത്തു.

Estimated read time 0 min read

പാലക്കാട് ആലത്തൂരിൽ മോഷ്ടാവ് വിഴുങ്ങിയ മാല പൊലീസ് കണ്ടെടുത്തു. തമിഴ്നാട് മധുര സ്വദേശി മുത്തപ്പൻ വിഴുങ്ങിയ മാലയാണ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്. മേലാർകോട് വേലയ്ക്കിടെയായിരുന്നു സംഭവം. താഴെക്കോട്ടുകാവ് സ്വദേശിയുടെ കുട്ടിയുടെ മുക്കാൽ പവൻ തൂക്കം വരുന്ന സ്വർണമാല ഇയാൾ വിഴുങ്ങുകയായിരുന്നു. ജില്ലാ ആശുപത്രിയിൽ എത്തിച്ച് മരുന്ന് നൽകിയെങ്കിലും മാല കണ്ടെത്താൻ കഴിയാതെ പൊലീസ് കുഴങ്ങിയത് സമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പെടെ ഏറെ പ്രചരിച്ചിരുന്നു.

+ There are no comments

Add yours