തൃശൂരിൽ പൂച്ചയെ രക്ഷിക്കാൻ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം

Estimated read time 0 min read

പൂച്ചയെ രക്ഷിക്കാൻ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം

സഹജീവികളോട് കരുണ കാണിക്കുക എന്നതാണ് മനുഷ്യത്വം. എന്നാൽ അതിന് ഒരു യുവാവിന് കൊടുക്കേണ്ടി വന്നത് സ്വന്തം ജീവനാണ്. തൃശൂരിൽ പൂച്ചയെ രക്ഷിക്കാൻ റോഡിലേക്ക് ഇറങ്ങിയ യുവാവ് കാറിടിച്ച് മരിച്ചു. കാളത്തോട് സ്വദേശി സിജോ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ആയിരുന്നു അപകടം. റോഡിൽ കിടന്ന പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

+ There are no comments

Add yours