റയൽ മഡ്രിഡിന് ഞെട്ടിക്കുന്ന തോൽവി

Estimated read time 0 min read

റയലിനെ ഞെട്ടിച്ച് ആർസണൽ

യുവേഫ ചാംപ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യപാദത്തിൽ സ്‌പാനിഷ് വമ്പൻമാരായ റയൽ മഡ്രിഡിന് ഞെട്ടിക്കുന്ന തോൽവി. റയലിനെ ഇംഗ്ലിഷ് ക്ലബ് ആർസണലാണ് ഞെട്ടിച്ചത്. ആർസണലിൻ്റെ തട്ടകത്തിൽ നടന്ന ആദ്യപാദ ക്വാർട്ടറിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് റയൽ വീണത്. രണ്ടാം പകുതിയിലാണ് ആർസനൽ മൂന്നു ഗോളുകളും നേടിയത്. വെറും 17 മിനിറ്റിന്റെ ഇടവേളയിലാണ് ഈ ഗോളുകൾ പിറന്നത് എന്ന പ്രത്യേകതയുമുണ്ട്.

+ There are no comments

Add yours