UK വിസ തട്ടിപ്പ്…. പ്രതിക്കെതിരെ ചേർപ്പ് പോലീസ് സ്റ്റേഷനിൽ കേസ്

Estimated read time 1 min read

*UK യിലേക്ക് പോകുന്നതിനായി വിസ ശരിയാക്കി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്  തട്ടിപ്പ്, TAKE OFF OVERSEAS INTERNATIONAL എന്ന സ്ഥാപനത്തിൻ്റെ CEO ആയ പ്രതിക്കെതിരെ ചേർപ്പ് പോലീസ് സ്റ്റേഷനിൽ ഒരു കേസു രജിസ്റ്റർ ചെയ്തു*.

കരുവന്നൂർ സ്വദേശിനി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B കൃഷ്ണകുമാർ IPS ന് നൽകിയ  പരാതിയുടെ അടിസ്ഥാനത്തിലാണ് TAKE OFF OVERSEAS INTERNATIONAL എന്ന സ്ഥാപനത്തിൻ്റെ CEO ആയ പത്തനംതിട്ട അടൂർ ലക്ഷ്മിനിലയം വീട്ടിൽ കാർത്തികയ്ക്കെതിരെ( 24 വയസ്സ്)  ചേർപ്പ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്.

02.02.2024 തിയതി മുതൽ 17.12.2024 തിയതി വരെയുള്ള കാലയളവിൽ U K യിലേക്ക് പോകുന്നതിനായി വിസ ശരിയാക്കി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പലതവണകളായി 5,15,000 രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പരാതിക്ക് അടിസ്ഥാനം.

കാർത്തികയ്ക്കെതിരെ മണ്ണുത്തി പോലിസ് സ്റ്റേഷനിലും സമാന രീതിയിൽ കേസ് എടുത്തിട്ടുണ്ട്.

+ There are no comments

Add yours