*Operation D Hunt ന്റെ ഭാഗമായുള്ള പ്രത്യേക പരിശോധനയിൽ നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാൾ അറസ്റ്റിൽ…*
കാട്ടൂർ : സംസ്ഥാന വ്യാപകമായി ലഹരി വസ്തുക്കളുടെ വിപണനം, സംഭരണം, ഉല്പാദനം എന്നിവ തടയുന്നതിനായി സംസ്ഥാന പോലീസ് മേധാവി ശ്രീ. ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് IPS ന്റെ ഉത്തരവ് പ്രകാരം തൃശൂർ റേഞ്ച് DIG ശ്രീ.ഹരിശങ്കർ ഐപിഎസ്, തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ.ബി. കൃഷ്ണകുമാർ ഐപിഎസ് എന്നിവരുടെ നിർദ്ദേശപ്രകാരം നടത്തി വരുന്ന “Operation D Hunt” ന്റെ ഭാഗമായി തൃശ്ശൂർ റൂറൽ ജില്ലയിലെ കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ കാട്ടൂർ പൊഞ്ഞനം മിനി എസ്റ്റേറ്റ് സ്വദേശിയായ കൊമ്പൻ വീട്ടിൽ സെബാസ്റ്റ്യൻ 73 വയസ് എന്നയാളിൽ നിന്നാണ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്..
സെബാസ്റ്റ്യൻ നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപ്പന നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇയാൾ വീടിനോട് ചേർന്ന് നടത്തുന്ന കടയിൽ 02-04-2025 തിയ്യതി വൈകീട്ട് 18.30 മണിക്ക് ചെന്ന് പരിശോധിച്ചതിലാണ് നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെടുത്ത് സെബാസ്റ്റ്യനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് സെബാസ്റ്റ്യനെ പ്രതിയാക്കി FIR രജിസ്റ്റർ ചെയ്തു….
കാട്ടൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബൈജു.ഇ.ആർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ബിന്നൽ എന്നിവർ ചേർന്നാണ് സെബാസ്റ്റ്യനെ അറസ്റ്റ് ചെയ്തത്….
കാട്ടൂരിൽ നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാൾ അറസ്റ്റിൽ

+ There are no comments
Add yours