ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ  കഴകക്കാരൻ  രാജിവെച്ചു.

Estimated read time 0 min read

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതി വിവേചനത്തിന് ഇരയായ കഴകക്കാരൻ തിരുവനന്തപുരം ആര്യനാട് സ്വദേശി ബിഎ ബാലു രാജിവെച്ചു. ഇന്നലെ കൂടൽമാണിക്യം ക്ഷേത്രത്തിലെ ദേവസ്വം ഓഫീസിലെത്തി അഡ്മിനിസ്ട്രേറ്റർക്ക് രാജിക്കത്ത് കൈമാറുകയായിരുന്നു. വ്യക്തിപരമായ കാരണത്താലാണ് രാജിയെന്നാണ് കത്തിൽ സൂചിപ്പിക്കുന്നത്.

ജാതി വിവേചന വിവാദത്തെത്തുടർന്ന് അവധിയിലായിരുന്ന ബാലു തിരികെ ജോലിയിൽ പ്രവേശിച്ചിരുന്നില്ല. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നിയമനത്തെ തുടർന്ന് ഫെബ്രുവരി 24 നാണ് ബാലു കഴകക്കാരനായി ഇരിങ്ങാലക്കുടയിലെത്തിയത്. ഈഴവ സമുദായക്കാരനായ ബാലുവിന്റെ നിയമനത്തെ എതിർത്ത് തന്ത്രിമാർ രംഗത്തു വരികയായിരുന്നു. വാര്യർ സമുദായാംഗമാണ് ക്ഷേത്രത്തിൽ കഴക ജോലി ചെയ്തിരുന്നത്.

+ There are no comments

Add yours