നീലഗിരിയിൽ 24 മണിക്കൂർ ഹർത്താൽ ആരംഭിച്ചു
അവധി ആയതിനാൽ ഊട്ടിയിലേക്ക് ട്രിപ്പ് പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ അറിഞ്ഞോളു നീലഗിരിയിൽ ഹർത്താലാണ്. വ്യാഴാഴ്ച രാവിലെ 6 മണി വരെയാണ് നീലഗിരി ജില്ല വ്യാപാരി സംഘം കടയടപ്പും പണിമുടക്കും നടത്തുന്നത്. ഇ-പാസ് ഏർപ്പെടുത്തിയത് പിൻവലിക്കുക, പ്ലാസ്റ്റിക് പരിശോധനയുടെ പേരിൽ കടകളിൽ കയറി അധികൃതർ നടത്തുന്ന പരിശോധന നിർത്തലാക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ. ടൂറിസ്റ്റുകൾ നീലഗിരിയിലേക്കുള്ള വരവ് മാറ്റിവെക്കണം.
24 മണിക്കൂർ ഹർത്താൽ ആരംഭിച്ചു

+ There are no comments
Add yours