*ആറാട്ടുപുഴ ശാസ്താവിന് മേളപ്രമാണിമാർ നിറപറയും നെയ്യും സമർപ്പിച്ചു.*
ആറാട്ടുപുഴ: ആറാട്ടുപുഴ പൂരത്തിന്റെ ആതിഥേയനായ ആറാട്ടുപുഴ ശാസ്താവിന് മേളപ്രമാണിമാർ നിറപറയും നെയ്യും സമർപ്പിച്ചു. ക്ഷേത്ര ദർശനത്തിന് ശേഷം നടപ്പുരയിൽ വെച്ചായിരുന്നു സമർപ്പണം. പെരുവനം കുട്ടൻ മാരാർ, പെരുവനം സതീശൻ മാരാർ, കീഴൂട്ട് നന്ദനൻ, പെരുവനം ഗോപാലകൃഷ്ണൻ, കുമ്മത്ത് നന്ദനൻ, കുമ്മത്ത് രാമൻകുട്ടി നായർ എന്നിവരാണ് ക്ഷേത്രത്തിൽ എത്തിയത്.
തിരുവാതിര വിളക്ക്, ആറാട്ടുപുഴ പൂരം എന്നീ ദിവസങ്ങളിൽ പഞ്ചാരി മേളവും പെരുവനം പൂരം, തറക്കൽ പൂരം എന്നീ ദിവസങ്ങളിൽ പാണ്ടി മേളവും ആണ് അരങ്ങേറുന്നത്.
പെരുവനം പൂരത്തിനും തറക്കൽ പൂരത്തിനും
ഉരുട്ടു ചെണ്ടയിൽ പെരുവനം കുട്ടൻമാരാരും തിരുവാതിര വിളക്കിനും ആറാട്ടുപുഴ പൂരത്തിനും ഉരുട്ടു ചെണ്ടയിൽ പെരുവനം സതീശൻ മാരാരും പ്രമാണിമാരാകും.
കുറുങ്കഴലിൽ കീഴൂട്ട് നന്ദനനും വലന്തലയിൽ പെരുവനം ഗോപാലകൃഷ്ണനും കൊമ്പിൽ കുമ്മത്ത് രാമൻകുട്ടി നായരും ഇലത്താളത്തിൽ കുമ്മത്ത് നന്ദനനും ശാസ്താവിന്റെ എല്ലാ മേളങ്ങളിലും പ്രമാണിമാരാകും.
പ്രസിഡൻറ് രവി ചക്കോത്ത്, സെക്രട്ടറി കെ. രഘുനന്ദനൻ, ട്രഷറർ യു. അനിൽകുമാർ, വൈസ് പ്രസിഡന്റ് പി. ആർ. പവിദാസ്, ജോ. സെക്രട്ടറി മധു മംഗലത്ത്, ഓഡിറ്റർ കെ. കെ. വേണുഗോപാൽ എന്നിവർ ഭാരവാഹികളായ ആറാട്ടുപുഴ ഉത്സവാഘോഷ കമ്മറ്റി അംഗങ്ങൾ പ്രമാണിമാരെ സ്വീകരിച്ചു.
കൊടിയേറ്റം ഏപ്രിൽ 3നും
തിരുവാതിര വിളക്ക് ഏപ്രിൽ 5ന് വെളുപ്പിനും പെരുവനം പൂരം ഏപ്രിൽ 6നും ആറാട്ടുപുഴ തറക്കൽ പൂരം ഏപ്രിൽ 8നും ആറാട്ടുപുഴ പൂരം ഏപ്രിൽ 9നുമാണ്.
ആറാട്ടുപുഴ ശാസ്താവിന് മേളപ്രമാണിമാർ നിറപറയും നെയ്യും സമർപ്പിച്ചു.

+ There are no comments
Add yours