*കല്ലംകുന്ന് ഇടവക റൂബി ജൂബിലിയുടെ നിറവിൽ*

Estimated read time 1 min read

*കല്ലംകുന്ന് ഇടവക റൂബി ജൂബിലിയുടെ നിറവിൽ*
തൃശൂർ: വിശ്വാസത്തിന്റെയും, ഭക്തിയുടെയും, സമൂഹസേവനത്തിന്റെയും 40 വർഷങ്ങളെ അനുസ്മരിച്ചുകൊണ്ട് കല്ലംകുന്ന് സെൻ്റ് സെബാസ്റ്റ്യൻസ് ദേവലയത്തിൻ്റെ റൂബി ജൂബിലി വർഷം ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ മോൺ. വിൽസൺ ഈരത്തറ ഉദ്ഘാടനം ചെയ്തു. റൂബി ജൂബിലി വർഷത്തിൻ്റെ ലോഗോയും വാർഷിക പദ്ധതിയും വികാരി ഫാ. അനൂപ് കോലംകണ്ണിയും പ്രോഗ്രാം ജനറൽ കൺവീനർ ഷിജോ നെടുംപറമ്പിലും ചേർന്ന് വികാരി ജനറാളിൽ നിന്ന് ഏറ്റുവാങ്ങി.  വാർഷിക പദ്ധതിയിൽ വിശ്വാസത്തിന്റെയും സേവനത്തിന്റെയും 40 വർഷത്തെ സ്മരണയ്ക്കായി 40 പരിപാടികളും പ്രവർത്തനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പദ്ധതിയിൽ ആത്മീയ ഒത്തുചേരലുകൾ, കമ്മ്യൂണിറ്റി ഔട്ട്റീച്ച് പ്രോഗ്രാമുകൾ, സാംസ്കാരിക പരിപാടികൾ, പ്രത്യേക നന്ദി ശുശ്രൂഷകൾ എന്നിവ ഉൾപ്പെടുന്നു.  ഒരു   വർഷം നീണ്ടുനിൽക്കുന്ന ആഘോഷത്തിലൂടെ, വിശ്വാസം ശക്തിപ്പെടുത്തുക, കൂട്ടായ്മ വളർത്തുക, നിലനിൽക്കുന്ന ഓർമ്മകൾ സൃഷ്ടിക്കുക എന്നിവയാണ് ഇത് ലക്ഷ്യമിടുന്നത്. ഫാ. അനൂപ് കോലംകണ്ണി, ജനറൽ കൺവീനർ ഷിജു നെടുംപറമ്പിൽ, കൈക്കാരന്മാർ, കമ്മറ്റിയംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

+ There are no comments

Add yours