മാളയിൽ സ്വകാര്യ ബസ്സും കെഎസ്ആർടിസി ബസ്സും തമ്മിൽ സമയ തർക്കം. കെഎസ്ആർടിസി ബസ്സ് ഡ്രൈവർക്ക്  മർദ്ദനം

Estimated read time 0 min read

സ്വകാര്യ ബസ്സും കെഎസ്ആർടിസി ബസ്സും തമ്മിൽ സമയത്തെ ചൊല്ലിയുള്ള തർക്കം:കെഎസ്ആർടിസി ബസ്സ് ഡ്രൈവർക്ക്  മർദ്ദനം. മാള  മാളയിൽ നിന്നും കൊടുങ്ങല്ലൂർക്ക് സർവ്വീസ് നടത്തുന്ന കെഎസ്ആർടിസി ബസ്സിലെ ജീവനക്കാരും ഇതേ റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ്സിലെ ജീവനക്കാരും തമ്മിലുണ്ടായ സമയത്തെ ചൊല്ലി മാള പഞ്ചായത്ത് ബസ്സ്   സ്റ്റാൻഡിലുണ്ടായ വാക്ക് തർക്കത്തെ തുടർന്ന് കെഎസ്ആർടിസി ബസ്സ് ഡ്രൈവർ കോട്ടമുറി പഴൂപറമ്പിൽ തോംസൺ55  എന്ന ആളെ സ്വകാര്യ ബസ്സിലെ ഡ്രൈവർ മർദ്ദിച്ചു. നെഞ്ചത്ത് ശക്തമായ ആയുധം ഉപയോഗിച്ച് ഇടിക്കുകയാണ് ഉണ്ടായത്. പരിക്കേറ്റ ഇയാൾ മാള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേ സമയം കെഎസ്ആർടിസി ബസ്സിലെ ഡ്രൈവർ മർദ്ദിച്ചു എന്ന് ആരോപിച്ച്  സ്വകാര്യ ബസ്സിലെ  ഡ്രൈവർ  മാളയിലെ ആശുപത്രിയിൽ ചികിൽസ തേടിയിട്ടുണ്ട്. .മാളയിൽ നിന്നും 5_58 നാണ് സ്വകാര്യ ബസ്സ് കൊടുങ്ങല്ലൂർക്ക് പോകേണ്ടത്. കെഎസ്ആർടിസി ബസ്സ് രാത്രി 7മണിക്ക് കൊടുങ്ങല്ലൂർക്ക് പോകണം. എന്നാൽ കെഎസ്ആർടിസി ബസ്സിൻറെ സമയത്തിൽ തന്നെ സ്വകാര്യ ബസ്സ് കൊടുങ്ങല്ലൂർക്ക് പോകുവാനായി തയ്യാറെടുത്തു കൊണ്ടിരുന്നു. തോംസൺ ഇതിനെ ചോദ്യം ചെയ്തു. അത് മർദ്ദനത്തിൽ കലാശിച്ചു. മാള പോലീസ് ഇരുവരുടേയും പരാതിയിൽ കേസ്സെടുത്തു. മാളയിൽ സ്വകാര്യ ബസ്സുൾ സമയക്രമം പാലിക്കാതെയാണ് സർവ്വീസ് നടത്തുന്നത്. ഇതു സംബന്ധിച്ച് മോട്ടോർ വാഹ്ന വകുപ്പിനും പോലീസ്സിലു പരാതി നൽകിയിട്ടും കൈക്കൂലിയുടെ മറവിൽ യാതൊരു നടപടിയും എടുക്കുന്നില്ലെന്ന് കെഎസ്ആർടിസി ജീവനക്കാരുടെ പരാതി. പടം പരിക്കേറ്റ് ആശുപത്രിയിലായ കെഎസ്ആർടിസി ഡ്രൈവർ.   തിങ്കളാഴ്ച വൈകീട്ടായിരുന്നു. 

+ There are no comments

Add yours