എല്ലാവർക്കും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പെരുന്നാൾ ആശംസകൾ

ഹിജ്റ വർഷത്തിലെ ശവ്വാൽ മാസം ഒന്നിനാണ് ഈദുൽ ഫിത്വർ അഥവാ ചെറിയ പെരുന്നാൾ ആഘോഷിക്കുക. ഹിജ്റ വർഷത്തിലെ റമദാൻ മാസത്തിലുടനീളം ആചരിച്ച ത്യാഗനിർഭരമായ വ്രതാനുഷ്‌ഠാനത്തിൻ്റെ പരിസമാപ്തി കുറിച്ചാണ് ഇസ്ലാം മത വിശ്വാസികൾ ഈദുൽ ഫിത്വർ ആഘോഷിക്കുന്നത്. വ്രതശുദ്ധിയിൽ നിന്നാർജിച്ച ആത്മചൈതന്യത്തിന്റെ നിറവിൽ ശരീരവും മനസ്സും സ്‌ഫുടം ചെയ്തെടുത്ത് വിശ്വാസികൾ ചെറിയ പെരുന്നാളിനെ വരവേൽക്കുക.

+ There are no comments

Add yours