കൊച്ചിയിലെ 2 കോടി കുഴൽപ്പണവേട്ട… നിർണ്ണായക വിവരങ്ങൾ പുറത്ത്.

Estimated read time 0 min read

കൊച്ചിയിലെ കുഴൽപ്പണവേട്ടയിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. പണം കൊടുത്തുവിട്ടത് മാർക്കറ്റ് റോഡിലെ ടെറ്റൈൽസ് ഉടമ രാജാ മുഹമ്മദ് എന്ന വ്യവസായി ആണെന്ന് അന്വേഷണ സംഘം സൂചന നൽകി. ആർക്കുവേണ്ടിയാണ് പണം കൊണ്ടുവന്നത് എന്നതിൽ വ്യക്തത വരുത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ടെക്സ്റ്റൈൽസ് ഉടമയെ ഉടൻ ചോദ്യം ചെയ്യും.

ഇന്നലെയാണ് വെല്ലിങ്‌ടൺ ഐലന്റിന് അടുത്ത് നിർത്തിയിട്ട ഓട്ടോയിൽ നിന്ന് 2 കോടി 70 ലക്ഷം പിടികൂടിയത്. ബിഹാർ സ്വദേശി സബിൻ അഹമ്മദ്, ഓട്ടോറിക്ഷ ഓടിച്ചിരുന്ന തമിഴ്‌നാട് സ്വദേശി രാജഗോപാൽ എന്നിവരെ ഹാർബർ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

+ There are no comments

Add yours