നടൻ പ്രഭാസിന്റെ വിവാഹം ഉടൻ? സത്യമിത്
പ്രിയനടൻ പ്രഭാസ് വിവാഹിതനാകുന്നു എന്ന വിവരം അൽപം മുൻപാണ് പുറത്തുവന്നത്. ഹൈദരാബാദിലെ ഒരു പ്രധാന ബിസിനസുകാരൻ്റെ മകളാണ് വധു. ഉടൻ തന്നെ വിവാഹം ഉണ്ടാകും എന്നൊക്കെയാണ് വാർത്തകൾ പ്രചരിച്ചത്. എന്നാൽ ഇപ്പോഴിതാ ഈ വാർത്തയിൽ പ്രതികരിച്ചിരിക്കുകയാണ് താരത്തിന്റെ ടീം. ‘പ്രചരിക്കുന്നത് വ്യാജവാർത്തയാണ്. ദയവുചെയ്ത് അവഗണിക്കൂ’ എന്നാണ് ടീം പ്രഭാസ് ആരാധകരോട് അറിയിച്ചിരിക്കുന്നത്.


+ There are no comments
Add yours