അസാധാരണ നടപടിയെന്ന് രാജീവ്
അമേരിക്കൻ യാത്രയ്ക്ക് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചത് അസാധാരണ നടപടിയെന്നു മന്ത്രി പി രാജീവ്. അനുമതി നിഷേധിച്ചത് എന്തിനെന്ന് അറിയില്ല സ്വാഭാവികമായി ലഭിക്കേണ്ടതായിരുന്നു. യാത്രയ്ക്ക് അനുമതി ലഭിക്കാതെ ആയതോടെ കേരളത്തിൻ്റെ അവസരമാണ് നഷ്ടപ്പെട്ടതെന്നും മന്ത്രി പ്രതികരിച്ചു. ലബനനിൽ യാക്കോബായ സഭ അധ്യക്ഷന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്ത ശേഷം യുഎസിലേക്കു പോകാനായിരുന്നു നിശ്ചയിച്ചിരുന്നത്.


+ There are no comments
Add yours