തിരുവനന്തപുരം: തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് – യുവമോർച്ച പ്രവർത്തകർ തമ്മിൽ സംഘർഷം. ബാലരാമപുരത്ത് മന്ത്രി ഒ.ജെ. ജനീഷിനെ ബി.ജെ.പി പ്രവർത്തകർ വീണ്ടും വഴിയിൽ തടഞ്ഞതിന് പിന്നാലെയാണ് ഇരുവിഭാഗവും റോഡിൽ നേർക്കുനേർ ഏറ്റുമുട്ടിയത്. മന്ത്രിയെ തടഞ്ഞതിന് മറുപടിയായി ബി.ജെ.പി ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജുവിനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വഴിയിൽ തടഞ്ഞു. തുടർന്ന് സ്ഥലത്ത് വൻ പൊലീസ് സന്നാഹമെത്തി ബലം പ്രയോഗിച്ചാണ് ഇരുപാർട്ടികളുടെയും പ്രവർത്തകരെ മാറ്റിയത്.
കഴിഞ്ഞ ദിവസം പട്ടാമ്പിയിലെ ഒരു സ്വകാര്യ കോളേജിൽ പരിപാടിയിൽ പങ്കെടുക്കാനെത്തിയ മന്ത്രിക്കുനേരെയും സമാനമായ രീതിയിൽ കരിങ്കൊടി പ്രതിഷേധം നടന്നിരുന്നു. മന്ത്രിയുടെ വാഹനവ്യൂഹം കോളേജ് പരിസരത്തേക്ക് എത്തുന്നതിനിടെ ബി.ജെ.പി പ്രവർത്തകർ കരിങ്കൊടി കാണിക്കുകയായിരുന്നു. ഈ സംഭവത്തെത്തുടർന്ന് പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും പ്രദേശത്ത് സുരക്ഷ ശക്തമാക്കുകയും ചെയ്തിരുന്നു. പൊലീസിന്റെ മുൻകരുതൽ നടപടികൾക്കിടയിലും പ്രതിഷേധങ്ങളെത്തുടർന്ന് പലയിടത്തും അൽപ്പനേരം സംഘർഷാവസ്ഥയുണ്ടായി.




+ There are no comments
Add yours