വയനാട്ടിൽ വൻ ലഹരിവേട്ട. 291 ഗ്രാം MDMA പിടികൂടി. വാഹന പരിശോധനയിലാണ് കാറിൽ ഒളിപ്പിച്ചിരുന്ന ലഹരിമരുന്ന് പിടികൂടിയത്. സമീപകാലത്ത് കേരളത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. കാസർഗോഡ് സ്വദേശികളായ 2 യുവാക്കളാണ് അറസ്റ്റിലായത്. ബംഗളൂരുവിൽ നിന്നാണ് പ്രതികൾ മയക്കുമരുന്ന് എത്തിച്ചത്. 20 കൊല്ലം വരെ തടവും 2 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.


+ There are no comments
Add yours