ചേർപ്പിൽ നിരോധിത പുകയില ഉത്പന്നവുമായി വെസ്റ്റ് ബംഗാൾ സ്വദേശി അറസ്റ്റിൽ

Estimated read time 1 min read

*ജനകീയം ഡി ഹണ്ട്” ന്റെ ഭാഗമായുള്ള പരിശോധനയിൽ നിരോധിത പുകയില ഉത്പന്നവുമായി വെസ്റ്റ് ബംഗാൾ സ്വദേശി അറസ്റ്റിൽ*

ചേർപ്പ് : തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ.ബി. കൃഷ്ണകുമാർ IPS ന്റെ നിർദ്ദേശപ്രകാരം നിരോധിത ലഹരി വസ്തുക്കൾ,  അനധികൃത മദ്യം  എന്നിവയുടെ നിർമ്മാണം,  സംഭരണം, വിപണനം എന്നിവ തടയുന്നതിനായി  തൃശ്ശൂർ റൂറൽ ജില്ലയിൽ, കേരള പോലീസിന്റെ ജനമൈത്രി സുരക്ഷാ സമിതി,  കടലോര ജാഗ്രത സമിതി, സ്റ്റു‌ഡന്റ്സ് പോലിസ് കേഡറ്റ്,  സ്കൂ‌ൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് എന്നിവയിലെ അംഗങ്ങളുടെയും റെസിഡൻറ് അസോസിയേഷനുകൾ, അയൽക്കൂട്ടങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, SC/ST മോണിറ്ററിങ്ങ് കമ്മിറ്റി എന്നിവയിലെ അംഗങ്ങളുടെയും സഹായത്തോടെ  നടന്ന് വരുന്ന “ജനകീയം ഡി ഹണ്ട്” ന്റെ ഭാഗമായി  ചേർപ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ പരിശോധനകൾ നടത്തി വരവെ 24-03-2025 തിയ്യതി രാത്രി 08.10 മണിക്ക് കുറുമ്പിലാവ് സ്കൂളിന് സമീപം സംശായസ്പദമായ സാഹചര്യത്തിൽ നിന്നിരുന്ന വെസ്റ്റ് ബംഗാൾ സ്വദേശിയായ ഷെയ്ക്ക് ദലീം 37 വയസ് എന്നയാൾ പോലീസ് കണ്ട് ഓടിപ്പോകാൻ ശ്രമിച്ചതിൽ ഇയാളെ തടഞ്ഞ് നിർത്തി പരിശോധിച്ചതിൽ നിന്നാണ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. 

ചേർപ്പ് പോലീസ് സ്റ്റേഷൻ സബ്  ഇൻസ്പെക്ടർ അഫ്സൽ.എം. സിവിൽ പോലീസ് ഓഫീസർ പ്രദീപ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

+ There are no comments

Add yours