നടന്റെ ഭാര്യ അപകടത്തിൽ പെട്ടു; ഗുരുതര പരിക്ക്
സിനിമ താരം സോനു സൂഡിന്റെ ഭാര്യ സൊനാലി സൂഡിൻ്റെ വാഹനം അപകടത്തിൽപ്പെട്ടു. അപകടത്തിൽ സൊനാലിക്ക് ഗുരുതര പരിക്ക് ഉണ്ട് എന്നാണ് ലഭിക്കുന്ന വിവരം. മുംബൈ നാഗ്പൂർ ഹൈവേയിൽ വെച്ച് ഇന്നായിരുന്നു അപകടം ഉണ്ടായത്. സൊനാലിയുടെ കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഭാര്യ ഗുരുതരാവസ്ഥ തരണം ചെയ്യുകയാണ് എന്ന് സോനു അറിയിച്ചു. അനന്തരവനും, കുടുംബ സുഹൃത്തുമടക്കം വാഹനത്തിൽ ഉണ്ടായിരുന്നു എന്നാണ് വിലയിരുത്തൽ


+ There are no comments
Add yours