കളിക്കിടെ ഹൃദയാഘാതം; ക്രിക്കറ്റ് താരം ഗുരുതരാവസ്ഥയിൽ

Estimated read time 0 min read

കളിക്കിടെ ഹൃദയാഘാതം; ക്രിക്കറ്റ് താരം ഗുരുതരാവസ്ഥയിൽ

ക്രിക്കറ്റ് മത്സരത്തിനിടെ ബംഗ്ലാദേശ് മുൻ ക്യാപ്റ്റൻ തമീം ഇഖ്ബാലിന് ഹൃദയാഘാതം. താരത്തെ ഉടനെ തന്നെ ഫാസിലതുനൈസ ആശുപത്രിയിലേക്ക് മാറ്റി. ധാക്ക പ്രീമിയർ ലീഗിൽ മുഹമ്മദ് സ്പോർട്ടിങ് ക്ലബ്ബും ഷൈൻപുകുർ ക്രിക്കറ്റ് ക്ലബ്ബും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. മൈതാനത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. താരത്തിന്റെ സ്ഥിതി അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ചികിത്സ നടപടികൾ പുരോ ഗമിക്കുകയാണ്.

+ There are no comments

Add yours