കൊടുവാൾ കൊണ്ട്  ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി റിമാന്റിൽ

Estimated read time 1 min read

*കൊടുവാൾ കൊണ്ട്  ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി റിമാന്റിൽ*…


ആളൂർ : ആളൂ‍‌‍‍ർ സ്വദേശി ആളൂർ സ്വദേശി വട്ടപ്പറ പറമ്പിൽ അമീഷിനെ  വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിൽ  ജിന്റോ ജോണി  36 വയസ്സ് പൊന്മിനിശ്ശേരി വീട്, പൊരുന്നംകുന്ന്, ആളൂർ എന്നയാളെ  ആളൂർ പോലീസ് അറസ്റ്റ് ചെയ്തു.
ഈ കേസിലെ പ്രതികളായ  പുലിപ്പാറക്കുന്ന് പൂവ്വത്തിക്കര വീട്ടിൽ വലിയ മല്ലു എന്ന  മിഥുൻ, ഇയാളുടെ അനുജൻ കുഞ്ഞു മല്ലു എന്ന അരുൺ, ആളൂർ സ്വദേശി കൈനാടത്തുപറമ്പിൽ ജെനിൽ, ആളൂർ ഇല്ലത്തുപറമ്പിൽ വീട്ടിൽ  മുഹമ്മദ് ജാസിക്  എന്നിവരെ കൃത്യം നടന്ന സ്ഥലത്തേക്ക് വാഹനത്തിൽ എത്തിക്കുകയും കൃത്യത്തിനുശേഷം ഒളിവിൽ പോകാൻ സഹായിക്കുകയും ചെയ്തതിനാണ് ജിന്റോ യെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ IPS  ൻ്റെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി കെ.ജി.സുരേഷ്, ആളൂർ ഇൻസ്പെക്ടർ കെ.എം.ബിനീഷ് എന്നിവരുടെ സംഘം പിടികൂടിയത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് കേസ്സിനാസ്പദമായ സംഭവം. ആളൂർ സ്വദേശി വട്ടപ്പറ പറമ്പിൽ അമീഷിന്റെ വീട്ടിലേക്ക്  നാലുപേർ  കൊടുവാളും ഇരുമ്പു പൈപ്പുമായി അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അമീഷിനെ വെട്ടുകയായിരുന്നു. ഇതു തടയാൻ ചെന്ന അമീഷിന്റെ ചേട്ടൻ അജീഷിൻ്റെ ഇടതു കൈയ്യ്ക്ക് വെട്ടേറ്റു രണ്ടു വിരലുകൾ അറ്റുപോയി ഗുരുതര പരിക്കേൽക്കുകയുംഅമീഷിനെ ഇരുമ്പു വടി കൊണ്ട് അടിച്ചും പരിക്കേൽപിക്കുകയും ചെയ്തു.
അമീഷിനോട്  ചെറിയ മല്ലു എന്ന് വിളിക്കുന്ന അരുൺ പണം കടം ചോദിച്ചത് കൊടുക്കാത്തതിലുള്ള വൈരാഗ്യത്താലാണ്  ഇവർ  അമീഷിനെയും സഹോദരനെയും ആക്രമിച്ചത്…
ഈ കേസിലെ പ്രതികളായ  പുലിപ്പാറക്കുന്ന് പൂവ്വത്തിക്കര വീട്ടിൽ വലിയ മല്ലു എന്ന  മിഥുൻ ഇയാളുടെ അനുജൻ കുഞ്ഞു മല്ലു എന്ന അരുൺ  ആളൂർ സ്വദേശി കൈനാടത്തുപറമ്പിൽ ജെനിൽ ആളൂർ ഇല്ലത്തുപറമ്പിൽ വീട്ടിൽ  മുഹമ്മദ് ജാസിക്  എന്നിവരെ നേരത്തെ തന്നെ പിടികൂടിയിരുന്നു ഇവർ ഇപ്പോൾ ജയിലിലാണ്.
ജിന്റോ ആളൂർ പോലീസ് സ്റ്റേഷൻ റൗഡി ആണ്. ജിന്റോ 2017 ൽ ചാലക്കുടി പോലീസ് സ്റ്റേഷനിൽ ഒരു കവർച്ചാക്കേസും, രണ്ട് വധശ്രക്കേസും, കൊരട്ടി പോലീസ് സ്റ്റേഷനിൽ ഒരു കവർച്ചാക്കേസും, 2021 ൽ ചാലക്കുടി പോലീസ് സ്റ്റേഷനിൽ സ്ത്രീയെ ആക്രമിച്ചതിനുള്ള കേസും, 2023 ൽ മാള പോലീസ് സ്റ്റേഷനിൽ ഒരു വധശ്രമക്കേസും അടക്കം 6 ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ആളൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.എം. ബിനീഷ്, എസ്.ഐ.സുരേന്ദ്രൻ, സി.പി.ഒ മാരായ ജിബിൻ ബിലഹരി എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്

+ There are no comments

Add yours