കേരള ബിജെപി ഇനി രാജീവിന്റെ കൈകളിൽ; ഔദ്യോഗിക പ്രഖ്യാപനം നടത്തി
സംസ്ഥാന BJPയെ ഇനി രാജീവ് ചന്ദ്രശേഖർ നയിക്കും. രാജീവ് ചന്ദ്രശേഖറിനെ BJPയുടെ സംസ്ഥാന അധ്യക്ഷനായി സംഘടനാ തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രഹ്ളാദ് ജോഷി ഔദ്യോഗികമായി പ്രഖ്യാപിച്ചു. കേന്ദ്ര തീരുമാനം പ്രകാശ് ജാവ്‌ദേകറാണ് കോർ കമ്മിറ്റി യോഗത്തിൽ മുന്നോട്ട് വെച്ചത്. നേതാക്കളുടെ സാന്നിധ്യത്തിൽ ഇന്നലെയാണ് രാജീവ് ചന്ദ്രശേഖർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. തുടർന്ന് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.


+ There are no comments
Add yours