മതിലകത്ത് വാള് കൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി റിമാന്റിലേക്ക്*

Estimated read time 1 min read

*മതിലകത്ത് വാള് കൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി റിമാന്റിലേക്ക്*

മതിലകം : മതിലകം പോലീസ് സ്റ്റേഷൻ പരിധിയിലെ പുന്നക്കുരു ബസാറിൽ വച്ച് 15-03-2025 തിയ്യതി രാത്രി 09.00 മണിക്ക് മതിലകം പുതിയകാവ് സ്വദേശിയായ കല്ലുങ്ങൽ വീട്ടിൽ അനസ് 41 വയസ്സ് എന്നയാളെ വാള് കൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന് എറണാകുളം എടവനക്കാട് സ്വദേശിയായ പുത്തേഴത്ത് വീട്ടിൽ സജീർ 46 വയസ് എന്നയാളെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തിൽ പരിക്ക് പറ്റിയ അനസ് തൃശ്ശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ മതിലകം പോലീസിനോട് പറഞ്ഞ മൊഴിയുടെ അടിസ്ഥാനത്തിൽ മതിലകം പോലീസ് സ്റ്റേഷനിൽ 16-03-2025 തിയ്യതി FIR രജിസ്റ്റർ ചെയ്തിരുന്നു. മാലപ്പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടെ ആരോ വെട്ടി പരുക്കേൽപ്പിച്ചു എന്നാണ് അനസ്  പോലീസിനോട് പറഞ്ഞിരുന്നത്.

പോലീസിന്റെ അന്വേഷണത്തിനിടെ സമീപവാസികളോടും മറ്റ് നിരവധി ആളുകളോടും  കണ്ട് ചോദിച്ചും വിശദമായി അന്വേഷണം നടത്തിയിട്ടുള്ളതാണ്. എന്നാൽ  ആദ്യ അന്വേഷണത്തിൽ പ്രതിയെ കുറിച്ച് സൂചനകൾ ലഭിച്ചിരുന്നില്ല മാത്രമല്ല തൃശ്ശൂർ ജില്ലക്കാരോ മതിലകം സ്വദേശിയോ അല്ല പ്രതി എന്നു മനസിലാക്കിയ അന്വേഷണ സംഘം എറണാകുളം ജില്ല കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലും ,  അനസിനോട് ശത്രുതയുള്ളവരെ പറ്റിയുള്ള അന്വേഷണം നടത്തിയതിലുമാണ്  അനസ് മുമ്പ് അഴീക്കോട് ലൈറ്റ് ഹൗസിനടുത്ത് താമസിച്ചിരുന്ന സമയം പത്ത് ലക്ഷം രൂപയോളം വാങ്ങി തിരികെ കൊടുക്കാത്തതിന് അനസിനോട് സജീറിന് വൈരാഗ്യമുള്ളതായി അറിവായത്.   തുടർന്ന് സജീറിനെ  രഹസ്യമായി നീരിക്ഷിച്ച് വിശദമായി അന്വേഷിച്ചതിലാണ്  സജീറാണ് അനസിനെ ആക്രമിച്ചതെന്നു മനസിലാക്കി അറസ്റ്റ് ചെയ്തത്.

അന്വേഷണ സംഘത്തിൽ മതിലകം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ M.K ഷാജി , സബ്  ഇൻസ്പെക്ടർമാരായ രമ്യാകാർത്തികേയൻ, മുഹമ്മദ് റാഫി, ഡാൻസാഫ് അംഗങ്ങളായ എസ്.ഐ C.R പ്രദീപ്, എ.എസ്.ഐ ലിജു, പോലീസ് ഉദ്യോഗസ്ഥരായ ബിജു പി.കെ, നിഷാന്ത്  എന്നിവരാണ് ഉണ്ടായിരുന്നത്.

+ There are no comments

Add yours