തൃശൂരിൽ പതമഴ… ആശങ്കയോടെ ജനങ്ങൾ

Estimated read time 0 min read

തൃശൂരിൽ പതമഴ, ആശങ്കയും കൗതുകവും

തൃശൂരിൽ ഒരു വ്യത്യസ്‌തമായ മഴ പെയ്തെന്ന് വിവരങ്ങൾ വരുന്നുണ്ട്. സാധാരണ മഴ പെയ്യുമ്പോൾ വെള്ളമാണ് ഭൂമിയിലേക്ക് പതിക്കുക. എന്നാൽ, ഇന്ന് തൃശൂരിൽ പെയ്‌തതാകട്ടെ പതമഴയും (ഫോം റെയ്ൻ). അമ്മാടം, കോടന്നൂർ മേഖലകളിലാണ് പതമഴ പെയ്തത്. ഈ മഴ കണ്ട നാട്ടുകാർ ഒരേസമയം കൗതുകത്തിലും ആശങ്കയിലുമാണ്. ഫാക്ടറികൾ ഉള്ള സ്ഥലങ്ങളിൽ മഴ പെയ്യുമ്പോൾ ഇങ്ങനെ പത രൂപപ്പെടാൻ സാധ്യത ഉണ്ടെന്നാണ് വിദഗ്ദ‌ർ പറയുന്നത്.

+ There are no comments

Add yours