ഹോളി ഗ്രേസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മാരത്തോൺ നാളെ. മാള ഹോളി ഗ്രേസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന ഓടാം നമ്മുക്ക് നൻമ നിറഞ്ഞ തലമുറക്കായ് എന്ന സന്ദേശവുമായി മാള മാരത്തോൺ എന്ന പേരിൽ മിനി മാരത്തോൺ ഓട്ടം നാളെ ഞായറാഴ്ച രാവിലെ 6ന് ജില്ല കളക്ടർ അർജ്ജുൻ പാണ്ഡെ ഫ്ളാഗ് ഓഫ് ചെയ്യും. 10,5 കിലോ മീറ്റർ ഓട്ടം മൽസരാടിസ്ഥാനത്തിലും 3 കിലൊ മീറ്റർ ഓട്ടം പ്രദർശനാടിസ്ഥാനത്തിലുമാണ് നടത്തുന്നത്. ഹോളി ഗ്രേസ് അക്കാദമി മുതൽ വടമ ജംങ്ങ്ഷൻ വരേയും തിരിച്ചുമാണ് 10 km ഉദ്ദേശിക്കുന്നത്. മാള ഫെറോന ദേവലയം മുതൽ ഹോളി ഗ്രേസ് അക്കാദമി വരെ 3km. മൂന്ന് വയസ്സ് മുതൽ എൺപത് വയസ്സ് വരെയുള്ളവർ മിനി മാരത്തോണിൽ പങ്കെടുക്കും.ഏകദേശം ആയിരത്തോളം പേർ മിനി മാരത്തോണിന് പങ്കെടുക്കുന്നതിന് പേര് രജിസ്റ്റർ ചെയ്തീട്ടുണ്ട്. സമാപന സമ്മേളനം എംഎൽഎ അഡ്വ വിആർ സുനിൽ കുമാർ ഉദ്ഘാടനം ചെയ്യും. ഇരിങ്ങാലക്കുട ഡിവൈഎസ്പി കെജി. സുരേഷ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും. മാളയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ ഹോളി ഗ്രേസ് അക്കാദമി സെക്രട്ടറി ആൻറണി മാളിയേക്കൽ, എംബിഎ വിഭാഗം ഡയറക്ടർ ജിയോ ബേബി, എൻജീനിയിറിങ്ങ് വിഭാഗം ഡയറക്ടർ എഎസ് ചന്ദ്രകാന്ത, പോളിടെക്നിക് കോളേജ് പ്രിൻസിപ്പാൾ എംജി ശശികുമാർ എന്നിവർ അറിയിച്ചു.


+ There are no comments
Add yours