ഷാബ ഷരീഫ് വധക്കേസ്; പ്രതികൾക്ക് ശിക്ഷ വിധിച്ചു

Estimated read time 1 min read

ഷാബ ഷരീഫ് വധക്കേസ്; പ്രതികൾക്ക് ശിക്ഷ വിധിച്ചു

മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബ ഷരീഫ് വധക്കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ച് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി. മുഖ്യ പ്രതി ഷൈബിൻ അഷ്റഫിന് 11 വർഷവും 9 മാസവും, 2-ാം പ്രതി ശിഹാബുദ്ദീന് 6 വർഷവും 9 മാസവും, 6-ാം പ്രതി നിഷാദിന് 3 വർഷവും 9 മാസവും തടവുശിക്ഷയാണ് വിധിച്ചിരിക്കുന്നത്. മനപ്പൂർവമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞു. പ്രതി ചേർത്തിരുന്ന 12 പേരെ കോടതി വെറുതെ വിട്ടു.

+ There are no comments

Add yours