തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടത്താനിരുന്ന ബാങ്ക് പണിമുടക്ക് മാറ്റി.

Estimated read time 1 min read

തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടത്താനിരുന്ന ബാങ്ക് പണിമുടക്ക് മാറ്റി. സെൻട്രൽ ലേബർ കമ്മിഷണറുമായി യൂണിയനുകൾ നടത്തിയ ചർച്ചയിലാണ് തീരുമാനം. വിവിധ ആവശ്യങ്ങളുന്നയിച്ച് ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്.

റിക്രൂട്ട്മെന്റ് അടക്കമുള്ള കാര്യങ്ങളിൽ തുടർ ചർച്ചകൾ ഉണ്ടാവുമെന്നും ഐബിഎ ഉറപ്പ് നൽകി. കേന്ദ്രസർക്കാറിന്റെ പ്രതിനിധിയും ചർച്ചയിൽ പങ്കെടുത്തിരുന്നു. നിലവിലെ ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് അറിയിച്ച ജീവനക്കാരുടെ സംഘടനകൾ തുടർ ചർച്ചകൾ ഏപ്രിൽ മൂന്നാംവാരത്തിൽ നടത്തുമെന്നും അറിയിച്ചു. ഈയൊരു സാഹചര്യത്തിൽ മാർച്ച് 24-25 തീയതികളിൽ നടത്താനിരുന്ന ബാങ്ക് പണിമുടക്ക് മാറ്റുകയാണെന്നും സംഘടനകൾ വ്യക്തമാക്കി.

+ There are no comments

Add yours