ഹൈക്കോടതി ജഡ്‌ജിയുടെ വീട്ടിൽ കെട്ട് കണക്കിന് പണം
ദില്ലി ഹൈക്കോടതി ജഡ്‌ജിയുടെ വീട്ടിൽ കെട്ട് കണക്കിന് പണം കണ്ടെത്തിയത് ജുഡീഷ്യൽ വൃത്തങ്ങളിൽ ഷോക്ക് വേവുകളുണ്ടാക്കി. ദില്ലിയിലെ ജസ്റ്റിസ് വർമയുടെ വീട്ടിൽ തീപിടുത്തം ഉണ്ടായതിനെ തുടർന്ന് അണയ്ക്കാൻ എത്തിയ ഫയർഫോഴ്സ് അംഗങ്ങളാണ് പണം കണ്ടെത്തിയത്. വിവരം സർക്കാരിലും ഇന്ത്യയുടെ ചീഫ് ജസ്റ്റിസിലുമെത്തി. തുടർന്ന് ജഡ്‌ജിയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റി. പദവിയിൽ നിന്ന് നീക്കാനുള്ള നടപടികൾക്കും സാധ്യത.


+ There are no comments
Add yours