വെടിയുണ്ട ചട്ടിയിലിട്ട് ചൂടാക്കി പൊലീസുകാരൻ; പിന്നീട് സംഭവിച്ചത്….
ഔദ്യോഗിക ബഹുമതികളോടെയുള്ള സംസ്കാരങ്ങൾക്ക് ആകാശത്തേക്കു വെടിവയ്ക്കാൻ ഉപയോഗിക്കുന്ന വെടിയുണ്ടകൾ വെയിലത്ത് വെച്ച് വൃത്തിയാക്കാറുണ്ട്. എന്നാൽ സമയം ഇല്ലാത്തതു കൊണ്ട് അടുപ്പത്ത് ചട്ടിവെച്ച് അതിലിട്ട് ചൂടാക്കിയാലോ. എറണാകുളം എആർ ക്യാംപിലെ ഒരു പൊലീസുകാരനാണ് ഈ വിവരക്കേട് കാട്ടിയത്. വെടിമരുന്നിനു തീ പിടിച്ചതോടെ ഉണ്ടകൾ ഉഗ്രശബ്ദത്തിൽ പൊട്ടിത്തെറിച്ചു. വൻ ദുരന്തം തലനാരിഴ്ക്കാണ് ഒഴിവായത്.



+ There are no comments
Add yours