തിരുവനന്തപുരം: മലയാളി യുവാവ് ഇസ്രായേലിൽ വെടിയേറ്റ് മരിച്ചു. തിരുവനന്തപുരം തുമ്പ സ്വദേശി അനി തോമസ് ഗബ്രിയേലാണ് വെടിയേറ്റു മരിച്ചത്. വെടിയേറ്റ മറ്റൊരാൾ തിരികെ നാട്ടിലെത്തി. മേനംകുളം സ്വദേശി എഡിസനാണ് നാട്ടിലെത്തിയത്. ജോർദാനിലാണ് ഇവർ ആദ്യം എത്തിയത്. ഇവിടെനിന്ന് ഇസ്രയേലിലേക്ക് കടക്കുന്നതിനിടെയാണ് വെടിയേറ്റത്. സംഘത്തിൽ നാലുപേരാണ് ഉണ്ടായിരുന്നത്. ബാക്കിയുള്ളവർ ഇസ്രയേലിൽ ജയിലിലാണെന്നാണ് വിവരം.


+ There are no comments
Add yours