From.
ഷാൻ്റി ജോസഫ് തട്ടകത്ത്
തട്ടകത്ത് വീട്
പി.ഒ മാള 680 732
Ph:9961491 271
To
സെക്രട്ടറി
മാള ഗ്രാമ പഞ്ചായത്ത്
സർ ,
വിഷയം: മാള ചാലിൽ ഉപ്പുവെള്ളം കയറി മലിനപ്പെട്ടതിനെ സംബന്ധിച്ച്.
സൂചന:1)20/08/2020 ലെ മാള ഗ്രാമ പഞ്ചായത്ത് സാധാരണ യോഗത്തിലെ 13(1) തീരുമാനം
2)ബഹു.ഹൈക്കോടതിയുടെ 25/11/2021 ലെ WP (C) 6288/2021 വിധിന്യായം
3) ബഹു ഹൈക്കോടതിയുടെ Con case (c) No 1526/2022
4) 0 1 /11/2024 ൽ മാള ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് നൽകിയ കത്ത്
5) കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് & ടെക്നോളജി ലാബ് പരിശോധന റിപ്പോർട്ട്
മാളയിലെ ഏറ്റവും ശുദ്ധജല തടാകമായിരുന്ന മാളച്ചാലിൽ ഉപ്പു കയറി മലിനപ്പെട്ടിരിക്കുന്നു.
മാള പഞ്ചായത്ത് ഓഫീസിൻ്റെ പടിഞ്ഞാറെ ഭാഗത്തുള്ള ചാലിലെ വെള്ളം പരിശോധനയിൽ ലവണാശം(Salinity) 6 pptയും മാള സബ് ട്രഷറി കെട്ടിടത്തിൻ്റെ ഭാഗത്തുള്ള ചാലിലെ വെള്ളം പരിശോധനയിൽ ലവണാശം(Salinity) 20 pptയും ആണ്.
കഴിഞ്ഞ ദിവസങ്ങളിൽ വലതുകര കനാലിലെ വെള്ളം മാളച്ചാലിൽ വന്നതിനാലാണ് മാള പഞ്ചായത്ത് ഓഫീസിൻ്റെ പടിഞ്ഞാറെ ഭാഗത്തുള്ള ചാലിലെ വെള്ളം
ppt 6 ആയി കുറഞ്ഞതെന്ന് മനസ്സിലാക്കുന്നു.
ഒരു ലിറ്റർ വെള്ളത്തിന് സർക്കാർ 13 രൂപ വില നിശ്ചയിച്ച കാലഘട്ടത്തിലാണ് മാളയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ഉപ്പ് കയറി മലിനപ്പെട്ടിരിക്കുന്നത്.
അതുകൊണ്ടുതന്നെ KSRTC ഭാഗത്തുള്ള പായലുകൾ പൂർണ്ണമായും നശിച്ചുപോയതായും പഞ്ചായത്ത് ഓഫീസിനു പടിഞ്ഞാറു ഭാഗത്തെ ചാലിലെ പായലുകൾ ഭാഗികമായി നശിച്ചതായും കാണുന്നു.
മാളച്ചാലിനോട് ചേർന്ന് കാവനാട് , മാള ടൗൺ, ഗംഗ തിയറ്ററർ പ്രദേശം,പൊയ്യ പഞ്ചായത്തിലെ മൂന്നാം വാർഡ് പ്രദേശം സഹിതം ചേർന്നു സ്ഥിതി ചെയ്യുന്നു.
വേനൽ രൂക്ഷമാകുന്നതോടെ കിണറുകളിലെ വെള്ളം കുറയുമ്പോൾ ഉപ്പുവെള്ളം കയറി കിണറുകൾ മലിനപ്പെടാൻ സാധ്യത ഏറെയാണ്.
ഉപ്പുവെള്ളം കയറിയതിനു ശേഷമാണ് താൽക്കാലിക തടയണകൾ നിർമ്മിച്ചതെന്നും കൂടാതെ തകർന്ന കോൺഗ്രീറ്റ് ചീർപ്പിലൂടെ ഉപ്പു വെള്ളം കയറുന്നതായും സംശയമുണ്ട്.
ഇപ്പോൾ ചാലിലെ വെള്ളം മലിനപ്പെട്ടതിൻ്റെ പ്രധാന കാരണം ഉപ്പുകയറിയതിനു ശേഷമാണ് പ്രൈവറ്റ് സ്റ്റാൻ്റിനു സമീപവും KSRTC യ്ക്ക് സമീപവും താൽക്കാലിക ബണ്ട് നിർമ്മിച്ചിരിക്കുന്നതെന്ന കാര്യത്തിൽ സംശയമില്ല.
മാളച്ചാലിൽ ഉപ്പ് കയറിയ തോടുകൂടി കുടിവെള്ള സ്രോതസ്സുകളും പരിസരത്തിലെ കൃഷിഭൂമികളും മലിനപ്പെടുമെന്നതിൽ സംശയമില്ല.
മാള ചാലിൻ്റെ പരിസര പ്രദേശങ്ങളിൽ വേനൽ കനക്കുന്നതോടെ മേൽ തട്ടിലെ ജല ലഭ്യത കുറയുന്നതോടെ ഉപ്പുവെള്ളം കയറുകയും കുഴിക്കുന്ന കിണറുകളിൽ പോലും ഉപ്പുവെള്ളം ലഭിക്കാനാണ് സാധ്യത.
മാളച്ചാലിനു സമീപം നിൽക്കുന്ന പ്രൈവറ്റ് ബസ്സ്റ്റാൻ്റിലെ പൊതു ശൗചാലയത്തിൽ പോലും പുറത്തു നിന്നു വെള്ളം കൊണ്ടുവന്നാണ് പ്രവർത്തിക്കുന്നത് പലപ്പോഴും വെള്ളം ലഭിക്കാതെ അടച്ചിടുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
മാളച്ചാലിലെ വെള്ളം ഉപ്പു കയറാതെ ശുദ്ധജലമായി സൂക്ഷിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ബസ്സ് സ്റ്റാൻ്റിനു സമീപം ഒരു കിണർ കുഴിച്ച് വെള്ളം ഉപയോഗിക്കാമായിരുന്നുയെന്ന കാര്യം അധികൃതർ മറന്നുപോകുന്നു.
കൂടാതെ ഈ ചാലിൽ നിന്നും മാള കുളത്തിലേയ്ക്കും അവിടെ നിന്നു മറ്റു പ്രദേശങ്ങളിലേയ്ക്കും വെള്ളം പമ്പ് ചെയ്തു വരുന്നുണ്ട്.
ആയതിനാൽ മാള കുളവും വെള്ളം ഒഴുക്കുന്ന മറ്റ് പ്രദേശങ്ങളും ഉപ്പുവെള്ളത്താൽ മലിനപ്പെടാൻ സാധ്യത ഏറെയാണ്.
അതുകൊണ്ടുതന്നെ ഉപ്പ് കുറയാതെ മറ്റ് ഇടങ്ങളിലേയ്ക്ക് മാള ചാലിൽ നിന്നും വെള്ളം പമ്പ് ചെയ്യെരുത്.
ചാലിൽ ഉപ്പ് കയറിയതോടെ ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായി വിലയിരുത്തുന്നു.
ആവശ്യമെങ്കിൽ ഈ പരാതിയിൽ പറയുന്ന മാളച്ചാലിലെ വെള്ളം വീണ്ടും ലാബിൽ പരിശോധന നടത്തി
റിപ്പോർട്ട് സ്വീകരിക്കണമെന്നും
ഈ പരാതിയിൽ പറയുന്ന കാര്യങ്ങൾ വാസ്തവമാണെന്ന് ബോധ്യപ്പെട്ടാൽ
ഇതിനു കാരണക്കാരായ ഉദ്യോഗസ്ഥരുടെ മേൽ അന്വേഷണ വിധേയമായി നടപടി സ്വീകരിക്കണമെന്നും നാടിന് വരുത്തിയ നഷ്ടം കൃഷി വകുപ്പ് വഴി കണ്ടെത്തി പിഴയോടു കൂടി ഉത്തരവാദികളിൽ നിന്നും തിരിച്ചു പിടിക്കണമെന്നും അഭ്യർത്ഥിക്കുന്നു. ഒപ്പം പരാതിയിൽ സ്വീകരിക്കുന്ന നടപടികൾ എന്നെ അറിയിക്കണമെന്നും അഭ്യർത്ഥിക്കുന്നു.
മാളച്ചാലിലെ രണ്ട് പ്രദേശങ്ങളിലെ വെള്ളം പരിശോധിച്ചതിൻ്റെ റിപ്പോർട്ടും ഇതിനൊപ്പം സമർപ്പിക്കുന്നു
മാള
20/02/2025 വിശ്വസ്തതയോടെ,
ഷാൻ്റി ജോസഫ് തട്ടകത്ത്


+ There are no comments
Add yours