തൃശൂരിൽ *ഓപ്പറേഷന്‍ കാപ്പ” തുടരുന്നു… കുപ്രസിദ്ധ ഗുണ്ടകള്‍ക്കെതിരെ കാപ്പ ചുമത്തി*

Estimated read time 1 min read

*ഓപ്പറേഷന്‍ കാപ്പ” തുടരുന്നു…കുപ്രസിദ്ധ ഗുണ്ടകള്‍ക്കെതിരെ കാപ്പ ചുമത്തി*

കുപ്രസിദ്ധ ഗുണ്ടകളായ കൈപ്പമംഗലം, കരടിവളവ് സ്വദേശി, പള്ളത്ത് വീട്ടിൽ, മിഥുന്‍ (32 വയസ്സ്), കൊടകര, അഴകം സ്വദേശി, അഴകത്ത് കൂടാരത്തില്‍ വീട്ടില്‍  “മല്ലന്‍ ശിവന്‍” എന്നു വിളിയ്ക്കുന്ന ശിവന്‍ (54 വയസ്സ്)  എന്നിവര്‍ക്കെതിരെയാണ് കാപ്പ ചുമത്തിയത്.
മിഥുനെ കാപ്പ ചുമത്തി 6 മാസത്തേക്ക് നാടു കടത്തുകയും ശിവനെ കാപ്പ ചുമത്തി 6 മാസത്തേക്ക് തടങ്കലിലാക്കുകയും ചെയ്തു.

മിഥുൻ കൈപമംഗലം പോലിസ് സ്റ്റേഷനിൽ 2023 ൽ ഒരു കവർച്ച കേസിലെയും 2019, 2021, 2024 വർഷങ്ങളിൽ ഓരോ അടിപിടി കേസുകളിലെയും, 2013 ൽ മതിലകം പോലിസ് സ്റ്റേഷനിൽ ഒരു അടിപിടി കേസിലെയും അടക്കം 7 ഓളം ക്രിമിനൽ കേസുകളിലെ പ്രതിയാണ്.

മല്ലന്‍ ശിവൻ കൊടകര പോലിസ് സ്റ്റേഷനിൽ  2021 ൽ ഒരു വധ ശ്രമ കേസും  2020, 2024 വർഷങ്ങളിൽ ഓരോ POCSO കേസുകളും 2006 ൽ ഒരു അടിപിടി കേസും അടക്കം 4 ഓളം ക്രിമിനൽ കേസുകളിലെ പ്രതിയാണ്.

മിഥുനെ തൃശ്ശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി B. കൃഷ്ണ കുമാര്‍ IPS നല്കിയ ശുപാര്‍ശയില്‍ തൃശ്ശൂർ റേഞ്ച് DIG ഹരിശങ്കര്‍ IPS  ആണ്  ഉത്തരവ് പുറപ്പെടുവിച്ചത്. കൈപമംഗലം പോലീസ് ഇന്‍സ്പെക്ടര്‍ ബിജു കെ.ആർ, സബ്ബ് ഇന്‍സ്പെക്ടര്‍ സൂരജ് കെ എസ്, സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ ഷിജു, പ്രവീണ്‍ ഭാസ്ക്കര്‍  എന്നിവര്‍ കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു.

തൃശ്ശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി ശ്രീ. B. കൃഷ്ണ കുമാര്‍ IPS നല്കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തൃശ്ശൂർ ജില്ല കളക്ടര്‍ ശ്രീ. അര്‍ജ്ജുന്‍ പാണ്ഡ്യന്‍ IAS ആണ്  മല്ലന്‍ ശിവനെ 6 മാസത്തേക്കു കാപ്പ ചുമത്തി തടങ്കലിലാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. കൊടകര പോലീസ് ഇന്‍സ്പെക്ടര്‍ പി കെ ദാസ് ,എ എസ് ഐ ജ്യോതിലക്ഷ്മി, സിവില്‍ പോലീസ് ഓഫീസര്‍ അഭിലാഷ് എന്നിവര്‍ ശിവനെ കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു.

തൃശ്ശൂർ റേഞ്ച് ഡിഐജി ഹരിശങ്കർ ഐ പി എസിന്റെ മേൽനോട്ടത്തിൽ  ഗുണ്ടകൾക്കെതിരെ സ്വീകരിക്കുന്ന കർശന നടപടികളുടെ ഭാഗമായാണ് കാപ്പ ചുമത്തിവരുന്നത്.

2025-ൽ മാത്രം തൃശ്ശൂർ റൂറൽ ജില്ലയിൽ ഇതുവരെ  38 ഗുണ്ടകളെ കാപ്പ ചുമത്തി.  24 പേർക്കെതിരെ കാപ്പ പ്രകാരം നാടു കടത്തിയും, മറ്റുമളള നടപടികൾ സ്വീകരിച്ചും 14 പേരെ ജയിലിലടച്ചിട്ടുള്ളതുമാണ്. “ഓപ്പറേഷന് കാപ്പ” പ്രകാരം കൂടുതൽ ഗുണ്ടകൾക്കെതിരെ കാപ്പ ചുമത്തുന്നതിന് നടപടി സ്വീകരിച്ചു വരുന്നുണ്ട്.

+ There are no comments

Add yours