ഗൈനക്കോളജി ക്ലിനിക്കിലെ സിസിടിവി ദൃശ്യങ്ങൾ  പ്രചരിപ്പിച്ച മൂന്നു പ്രതികൾ  അറസ്റ്റിൽ

Estimated read time 0 min read

ഗുജറാത്തിലെ ഗൈനക്കോളജി ക്ലിനിക്കിൽ സ്ത്രീകളെ പരിശോധിക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ യൂട്യൂബിലും ടെലഗ്രാമിലും പ്രചരിപ്പിച്ചതിൽ മൂന്നു പ്രതികളെ കൂടി അറസ്റ്റ് ചെയ്ത്‌ പൊലീസ്. ഇവരിൽ ഒരാൾ സൂറത്തിൽ നിന്നും മറ്റ് രണ്ട് പേരെ മഹാരാഷ്ട്രയിൽ നിന്നുമാണ് പിടികൂടിയത്. കേസിൽ ഇതുവരെ ആറു പേർ അറസ്റ്റിലായിട്ടുണ്ട് . പ്രതികളിൽ ഒരാൾ ഇപ്പോഴും ഒളിവിലാണ് അയാൾക്കായി പൊലീസ് തിരച്ചിൽ തുടർന്നുകൊണ്ടിരിക്കുകയാണ്. ഇതിൽ സൂറത്തിൽ നിന്നുള്ള പരിത് ധമേലിയ എന്നയാളാണ് രാജ്കോട്ടിലെ പായൽ ആശുപത്രിയിലെ സിസിടിവി ക്യാമറകൾ ഹാക്ക് ചെയ്തത്.

+ There are no comments

Add yours