ബോഡി ബിൽഡിങ് താരങ്ങളെ പൊലീസിൽ ഇൻസ്പെക്ടറാക്കാനുള്ള മന്ത്രിസഭാ നീക്കത്തിന് തിരിച്ചടി.

Estimated read time 0 min read

ബോഡി ബിൽഡിങ് താരങ്ങളെ പൊലീസിൽ ഇൻസ്പെക്ടറാക്കാനുള്ള മന്ത്രിസഭാ നീക്കത്തിന് തിരിച്ചടി. മന്ത്രിസഭ നിയമന ശുപാർശ നൽകിയ ഷിനു ചൊവ്വ കായികക്ഷമതാ പരീക്ഷയിൽ പരാജയപ്പെട്ടു. ഇന്നു രാവിലെ നടന്ന പരീക്ഷയിൽ 100 മീറ്റർ ഓട്ടം, ലോങ് ജംപ്, ഹൈജംപ്, 1500 മീറ്റർ ഓട്ടം എന്നിവയിൽ പരാജയപ്പെട്ടു. ചിത്തരേഷ് നടേശൻ പങ്കെടുത്തില്ല. ചട്ടങ്ങൾ മറികടന്ന് ആംഡ് പൊലീസ് ഇൻസ്പെക്ടറാക്കാനായിരുന്നു മന്ത്രിസഭാ തീരുമാനം. ആംഡ് ബറ്റാലിയൻ ഇൻസ്പെക്ട‌ർമാരായി കായികതാരങ്ങളെ നിയമിക്കരുതെന്ന സർക്കാർ ഉത്തരവ് മറികടന്നാണ് ബോഡി ബിൽഡിങ് താരങ്ങൾക്ക് നിയമനം നൽകിയത്. മന്ത്രിസഭാ യോ ഗത്തിലായിരുന്നു വിചിത്ര നിയമനത്തിന് അംഗീകാരം നൽകിയത്. നിരവധി കായിക താരങ്ങൾ ജോലിക്കായി കാത്തിരിക്കുമ്പോഴാണ് മാനദണ്ഡങ്ങൾ ലംഘിച്ച് ബോഡി ബിൽഡിങ് താരങ്ങൾ നിയനം നൽകാൻ മന്ത്രിസഭതീരുമാനിച്ചത്.

+ There are no comments

Add yours