ജയിച്ചിട്ടും റയൽ മാഡ്രിഡിന് ഒന്നാം സ്ഥാനമില്ല!
ലാ ലിഗയിൽ റയൽ മാഡ്രിഡിന് ജയം. ജിറോണയെ 2-0നാണ് റയൽ തോൽപ്പിച്ചത്. ലൂക്കാ മോഡ്രിച്ചും വിനീഷ്യസ് ജൂനിയറുമാണ് റയലിനായി ഗോളടിച്ചത്. ജയത്തോടെ റയലിന് 25 കളിയിൽ 54 പോയിന്റ്റായി. ലീഗ് ടേബിളിൽ രണ്ടാമതാണ് റയൽ. ഇതേ പോയിന്റുള്ള ബാഴ്സലോണയാണ് ഗോൾ ശരാശരിയുടെ അടിസ്ഥാനത്തിൽ ഒന്നാമത്. 53 പോയിന്റുമായി അത്ലറ്റിക്കോ മാഡ്രിഡാണ് മൂന്നാം സ്ഥാനത്ത്. കപ്പ് ആര് അടിക്കുമെന്ന് പറയാൻ പറ്റാത്ത അവസ്ഥയാണ് നിലവിൽ ലാ ലിഗയിലുള്ളത്.


+ There are no comments
Add yours